പ്രധാന വാർത്തകൾ
വായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർസിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

Feb 14, 2024 at 7:25 pm

Follow us on

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട് ജർമൻ ആരോഗ്യവകുപ്പ് പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ ഇന്ന് (ഫെബ്രുവരി 15) കേരളത്തിലെത്തും.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത്‌ , ജർമനി. ജർമ്മനിയിലെ ഡെഫ എന്ന ഗവൺമെന്റ് സ്ഥാപനവുമായി ചേർന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ , ഡെഫ യിലെ മൈഗ്രേഷൻ കൺസൾട്ടന്റ് ആയ എഡ്‌ന മുളിരോ , ഓപ്പറേഷൻ മാനേജർ ആയ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.


ഒഡെപെക് എം ഡി അനൂപ് കെ എ യും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്‌സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .

Follow us on

Related News